യുവപ്രതിഭ കറുത്തപറമ്പ് ഫൈനലിൽ

കൂളിമാട്: വാവാട്ട് മുഹമ്മദ് മാസ്റ്റർ സ്മാരക എവറോളിങ് ട്രോഫിക്കും എം.കെ. നല്ലമ്പരൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കുംവേണ്ടി പാഴൂർ ജനകീയ സമിതി സംഘടിപ്പിച്ച ഒന്നാമത് അഖില കേരള ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബാളി​െൻറ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ യുവപ്രതിഭ കറുത്തപറമ്പ് ഏകപക്ഷീയമായ ഒരു ഗോളിന് സമീക്ഷ ഓമശ്ശേരിയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ യുവപ്രതിഭ കറുത്തപറമ്പ് അഭിലാഷ് പൂവാട്ടുപറമ്പിനെ നേരിടും. കിക്കോഫ് 8.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.