പുഴ സംരക്ഷണ പ്രതിജ്​ഞയോടെ സന്ദേശയാത്ര സമാപിച്ചു

foto എലത്തൂർ: പുഴകളും ജലാശയങ്ങളും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ പുഴ സംരക്ഷണ ഏകോപന സമിതിയുടെ സന്ദേശയാത്ര സമാപിച്ചു. പുഴകളും ജലാശയങ്ങളും കൈയേറുകയും മലിനമാക്കുകയും ചെയ്യുന്നതിനെതിരെയാണ് ജില്ല പുഴസംരക്ഷണ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സന്ദേശയാത്ര നടത്തിയത്. രണ്ടു ദിവസം നീണ്ടുനിന്ന ജലസംരക്ഷണ സന്ദേശയാത്രയുടെ സമാപനം കോരപ്പുഴ െജട്ടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോരപ്പുഴയോരത്ത് മെഴുക് തിരികൾ തെളിയിച്ചായിരുന്നു സമാപന പരിപാടി. രാവിലെ മാമ്പുഴ തീരത്തുനിന്ന് ആരംഭിച്ച സന്ദേശ യാത്ര മുക്കം ഇരുവഴിഞ്ഞി പുഴ, പൂനൂർപുഴ, ചെറുകുളം പുഴ, അത്തോളി കുനിയിൽ കടവ് പുഴ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും പ്രതിജ്ഞയും നടന്നു. ജാഥാ ക്യാപ്റ്റൻ ടി.കെ.എ. അസീസ്, വൈസ് ക്യാപ്റ്റൻ ഫൈസൽ പള്ളിക്കണ്ടി, കോഒാഡിനേറ്റർ എം. ചന്ദ്രശേഖരൻ, കെ.പി. സലിംബാബു, കെ.സി. ശ്രീധരൻ, എം.പി. മൊയ്തീൻ ബാബു, പി. കോയ, പ്രദീപ് മാമ്പറ്റ, അനൂപ് അർജുൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. കോര പ്പുഴയിലെ സമാപന പരിപാടിയിൽ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട്, അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് മെംബർ റീജ കണ്ടിയിൽ സംസാരിച്ചു. വാർഡ് കൗൺസിലർ വി. റഹിയ സ്വാഗതവും ടി.വി. ചന്ദ്രദാസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.