ഗുണനിലവാരമില്ലാത്ത ​െഎസ്​ സ്​ഥാപനങ്ങൾക്കെതിരെ നടപടിക്ക്​ നിർദേശം

കോഴിക്കോട്: ഗുണനിലവാരമില്ലാത്ത െഎസ് ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ യു.വി. ജോസ് നിർദേശം നൽകി. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാർ, ഫുഡ് സേഫ്റ്റി അസി. കമീഷണർ പി.കെ. ഏലിയാമ്മ എന്നിവരുടെ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നിർദേശം. തുടർനടപടികൾക്കായി സബ് കലക്ടർ വി. വിഘ്നേശ്വരിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ജലം, ഐസ്, മത്സ്യം, മാംസം എന്നീ ഇനങ്ങളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. 28 ഐസ് ഫാക്ടറികളിൽനിന്ന് വെള്ളത്തി​െൻറ സാമ്പിൾ ശേഖരിച്ച് സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ പരിശോധിച്ചപ്പോൾ 11 സ്ഥാപനത്തിൽ നിന്നെടുത്ത സാമ്പിളിൽ അധികമായ അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ പരിശോധന ഫലം ഉൾപ്പെടുത്തി ഹെൽത്ത് ഓഫിസർ കലക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.