നഗര ഗതാഗതം കാ​ര്യക്ഷമമാക്കാൻ കൂട്ടായ പ്രവർത്തനങ്ങളാണാവശ്യം ^ഒാപൺ ഫോറം

നഗര ഗതാഗതം കാര്യക്ഷമമാക്കാൻ കൂട്ടായ പ്രവർത്തനങ്ങളാണാവശ്യം -ഒാപൺ ഫോറം കോഴിക്കോട്: നഗര ഗതാഗതം കാര്യക്ഷമമാക്കാൻ കൂട്ടായ പ്രവർത്തനങ്ങളാണാവശ്യമെന്ന് കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല സമ്മേളനത്തി​െൻറ ഭാഗമായി 'നഗരഗതാഗതം മാേറണ്ട കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഒാപൺ ഫോറം അഭിപ്രായപ്പെട്ടു. വാഹന ഗതാഗതം സുഗമമാക്കാൻ റോഡുകളുടെ വികസനം അത്യാവശ്യമാണെന്നും ഇതിന് പൊതുജനത്തി​െൻറ കൂടെ സഹകരണം ഉണ്ടായാൽ മാത്രമേ പ്രാവർത്തികമാക്കാൻ സാധിക്കുകയുള്ളൂവെന്നും ഒാപൺ ഫോറം ഉദ്ഘാടനം ചെയ്ത മേയർ തോട്ടത്തിൽ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ചെറിയ പ്രായത്തിൽ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രവണതയെ എതിർക്കണമെന്നും പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഡെപ്യൂട്ടി കലക്ടർ ഷാമിന സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. റോഡുകളിലെ നിർമാണ ജോലികൾക്കു ശേഷം അതതു വകുപ്പുകൾ ഉടനടി താൽക്കാലിക അറ്റകുറ്റപണി നടത്തണമെന്ന നിർദേശം പലരും നടപ്പാക്കുന്നില്ലെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ആർ. സിന്ധു സൂചിപ്പിച്ചു. നഗരത്തിലെ ചില റോഡുകളുടെ വികസനുമായി ബന്ധപ്പെട്ട് പദ്ധതി രൂപരേഖ സമർപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. നഗരത്തിൽ പുതിയ റോഡുകളുടെ പ്ലാൻ തയാറാക്കുേമ്പാൾ ട്രാഫിക് പൊലീസുമായി സംവദിക്കുന്നത് കൂടുതൽ ഫലം ചെയ്യുമെന്നും പി.ഡബ്ല്യു.ഡി ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ട്രാഫിക് നോർത്ത് എ.സി.പി പി.കെ. രാജു അഭിപ്രായപ്പെട്ടു. വാഹനാപകടങ്ങളിൽ ഏകപക്ഷീയമായി പൊലീസ് കേസെടുക്കുന്നുെവന്ന ആരോപണം തെറ്റാണ്. അപകടം നടന്ന പ്രദേശങ്ങളിൽ സി.സി.ടി.വികളുണ്ടെങ്കിൽ അത് പരിശോധിച്ചാണ് അപകടത്തി​െൻറ നിജസ്ഥിതി മനസ്സിലാക്കുന്നതെന്നും പി.കെ. രാജു അഭിപ്രായപ്പെട്ടു. മിഠായിത്തെരുവിലും നഗരത്തി​െൻറ പല ഭാഗങ്ങളിലും പാർക്കിങ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് വ്യാപാരി പ്രതിനിധികൾ പറഞ്ഞു. റോഡുകൾ കൈയേറിക്കൊണ്ടുള്ള അനധികൃത ൈകയേറ്റങ്ങൾ അവസാനിപ്പിക്കണമെന്നും സൗത്ത് ബീച്ചിലെ ലോറി പാർക്കിങ് മാറ്റണമെന്നും വിവിധ െറസിഡൻറ്സ് അസോസിയേഷനുകളെ പ്രതിനിധാനം ചെയ്ത് എത്തിയവർ അഭിപ്രായപ്പെട്ടു. നഗരത്തിൽ ബസുകളുെട സുഗമമായ യാത്രക്കും ഗതാഗത ബുദ്ധിമുട്ടിന് പരിഹാരം കാണാനും അധികാരികൾ ശ്രദ്ധചെലുത്തണമെന്ന് ബസ് ഒാപറേറ്റേഴ്സ് പ്രതിനിധികൾ ആവശ്യപ്പെട്ടു. നാറ്റ്പാക് സീനിയർ സയൻറിസ്റ്റ് എസ്. ഷഹീൻ, കൊടുവള്ളി എം.വി.െഎ വി.വി. ഫ്രാൻസിസ്, കേരള പൊലീസ് അസോസിയേഷൻ (കെ.പി.എ) സംസ്ഥാന നിർവാഹകസമിതി അംഗം പി.കെ. രതീഷ്, സെക്രട്ടറി ജി.എസ്. ശ്രീജേഷ്്, സി.വി. സുധീർ എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന കുടുംബ സംഗമം ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.പി മെറിൻ ജോസഫ് ഉപഹാര സമർപ്പണം നടത്തി. കെ.പി.എ സിറ്റി ജില്ല പ്രതിനിധി സമ്മേളനം മാറ്റി കോഴിക്കോട്: നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ കേരള പൊലീസ് അസോസിയേഷൻ(കെ.പി.എ) കോഴിക്കോട് സിറ്റി ജില്ല സമ്മേളനത്തി​െൻറ ഭാഗമായി വ്യാഴാഴ്ച നടത്താനിരുന്ന പ്രതിനിധി സമ്മേളനം മാറ്റിവെച്ചു. ജില്ലയിലെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട് പൊലീസി​െൻറ അടിയന്തര ശ്രദ്ധ ആവശ്യമായി വന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെച്ചതെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.