കഠ്​വ: മഹിള കോൺഗ്രസ് പ്രതിഷേധ പ്രകടനം

കോഴിക്കോട്: ജമ്മു-കശ്മീരിൽ എട്ടു വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി കരിദിനാചരണവും പ്രകടനവും നടത്തി. ഡി.സി.സി ഓഫിസിൽ നിന്നാരംഭിച്ച വായ മൂടിക്കെട്ടിയുള്ള പ്രകടനം മാനാഞ്ചിറ കിഡ്സൺ കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് ഫാത്തിമ റോഷ്ന ഉദ്ഘാടനം ചെയ്തു. കഠ്വ, ഉന്നാവ് അതിക്രമങ്ങളിൽ പ്രതികൾക്കൊപ്പം നിൽക്കുന്ന ഭരണകൂട സമീപനത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് പി. ഉഷാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഉഷ ഗോപിനാഥ്, രാധ ഹരിദാസ്, ഗൗരി പുതിയോത്ത്, രത്നവല്ലി, ലത സദാശിവൻ, കൃഷ്ണവേണി, സരോജിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.