ശ്രീ ശങ്കര ജയന്തി 20 മുതൽ

കോഴിക്കോട്: സംബോധ് ഫൗണ്ടേഷനും പാറോപ്പടി ബോധാനന്ദ കേന്ദ്രവും ചേർന്ന് ശ്രീശങ്കരാചാര്യ ജയന്തി ആഘോഷവും ഗുരുവന്ദനവും ഏപ്രിൽ 20, 21, 22 ദിവസങ്ങളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകീട്ട് അഞ്ചിന് കെ.പി. കേശവ മേനോൻ ഹാളിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ 3.30 വരെ പാറോപ്പടി ബോധാനന്ദ കേന്ദ്രത്തിലും അഞ്ചു മുതൽ കെ.പി. കേശവ മേനോൻ ഹാളിലും വെച്ചാണ് പരിപാടി. സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ, ശ്രീനാരായണ ഗുരു, സ്വാമി നിർമലാനന്ദ, സ്വാമി ശുഭാനന്ദ, സ്വാമി തപോവനം, സ്വാമി ചിന്മയാനന്ദ എന്നീ ആചാര്യന്മാരെ അനുസ്മരിക്കും. സംബോധ് ഫൗണ്ടേഷനു കീഴിൽ അഞ്ചുമുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കായി തളി സാമൂതിരി ഹൈസ്കൂളിൽ പൂന്തേനരുവി എന്ന പേരിൽ അവധിക്കാല ക്യാമ്പ് നടത്തും. ഫോൺ: 9745787519. ഫൗണ്ടേഷൻ ഭാരവാഹികളായ വിനോദ് ഇടമന, ജയാനന്ദൻ പൂവാട്ടുപറമ്പ്, കെ.വി. രാധാകൃഷ്ണൻ, അമ്പാളി ഉദയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.