'പ്രോട്ടീൻ 2018' ജി.ഐ.ഒ ക്യാമ്പ്

must................................................... ഫറോക്ക്: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥിനികൾക്കായി ത്രിദിന പ്രചോദക സംഗമം പ്രോട്ടീൻ -2018ന് തുടക്കം. ഫറോക്ക് ഇർശാദിയ കോളജിൽ നടക്കുന്ന പരിപാടി കവയിത്രിയും വൈകല്യത്തെ അതിജയിച്ച് തുല്യത പരീക്ഷയിലൂടെ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടുകയും ചെയ്ത സമീഹ ഫറോക്ക് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് എം. ശരീഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഫറോക്ക് ഏരിയ പ്രസിഡൻറ് കെ.പി. അബ്ദുൽ ലത്തീഫ്, വനിത വിഭാഗം സെക്രട്ടറി സൽമ ബീഗം, സോളിഡാരിറ്റി ഏരിയ സെക്രട്ടറി വി.കെ. സാദിഖലി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ആയിഷ ഗഫൂർ സ്വാഗതവും ജി.ഐ.ഒ ഏരിയ പ്രസിഡൻറ് പി.സി. സഫ നന്ദിയും പറഞ്ഞു. നിസ്വ പ്രാർഥന നടത്തി. വിവിധ സെഷനുകളിലായി പി.വി. റഹ്മാബി ടീച്ചർ, എം.സി. സുബ്ഹാൻ ബാബു, ടി.എം. ശരീഫ് മൗലവി, ഫാത്വിമ ഷെറിൻ, സൽജാസ് കൊടിയത്തൂർ, മുഹമ്മദ് പാറക്കൽ, ഡോ. തസ്നീം, ഹമീദ് മാസ്റ്റർ എന്നിവർ ക്ലാസുകളെടുക്കും. photo proteen 2018 ജി.ഐ.ഒ കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന 'പ്രോട്ടീൻ 2018' കവയിത്രി സമീഹ ഫറോക്ക് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.