പൂനൂർ പുഴയോര​െത്ത നിർമാണത്തിലിരിക്കുന്ന സർവിസ്​ സ്​റ്റേഷനെതിരെ നാട്ടുകാർ രംഗത്ത്

വേങ്ങേരി: നിരവധി കുടിവെള്ള പദ്ധതികൾക്കാശ്രയമായ പൂനൂർ പുഴയോരത്ത് നിർമാണം പുരോഗമിക്കുന്ന സർവിസ് സ്റ്റേഷനെതിരെ നാട്ടുകാർ രംഗത്ത്. വേങ്ങേരി തണ്ണീർപന്തലിൽ പൂനൂർപുഴയിൽനിന്ന് മീറ്ററുകൾ മാത്രം അകലത്തിലാണ് സർവിസ്സ്റ്റേഷൻ നിർമിക്കുന്നത്. നിർമാണം അനധികൃതമാണെന്നും പുഴമലിനപ്പെടുത്തുന്നതുമാെണന്നും കാണിച്ച് തണ്ണീർപന്തൽ ഡി.വൈ.എഫ്.െഎ യൂനിറ്റ് രംഗത്തെത്തി. സർവിസ് സ്റ്റേഷനോടനുബന്ധിച്ച് ഡി.വൈ.എഫ്.െഎ ബോർഡും സ്ഥാപിച്ചു. മുമ്പ് ഇതേ സ്ഥലത്ത് പെട്രോൾ പമ്പ് നിർമിക്കുന്നതിനെതിരെ പുഴസംരക്ഷണ പ്രവർത്തകരും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയതോടെ നീക്കം ഉപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് സർവിസ് സ്റ്റേഷൻ ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചത്. പൂനൂർ പുഴ സംരക്ഷിക്കുന്നതി​െൻറ ഭാഗമായി കലക്ടറുടെ നേതൃത്വത്തിൽ സമിതികൾ രൂപവത്കരിച്ച് പ്രവർത്തനം നടക്കുേമ്പാഴാണ് പുഴ മലിനമാക്കാനുള്ള നിർമാണം നടക്കുന്നതെന്ന് ഡി.വൈ.എഫ്.െഎ നേതാക്കളു പ്രവർത്തകരും പറയുന്നു. റോഡി​െൻറ എതിർ ഭാഗത്ത് പെട്രോൾ പമ്പ് നിർമാണം പുരോഗമിക്കുകയാണ്. photo board പൂനൂർ പുഴയോരത്ത് നിർമാണം പുരോഗമിക്കുന്ന സർവിസ് സ്റ്റേഷനെതിരെ ഡി.വൈ.എഫ്.െഎ സ്ഥാപിച്ച ബോർഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.