അഗതി ആശ്രയ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് നൽകി

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ ഒന്നാംഘട്ട അഗതി ആശ്രയ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, ചുള്ളിക്കൽ ആൻറണിക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന ബഷീർ, കെ.ജി. ഗീത, ഉഷാകുമാരി, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ഷീബ സജി, ഉപസമിതി കൺവീനർ ഗീത ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ആശ്രയ ഒന്നാംഘട്ടം, രണ്ടാംഘട്ടം, പട്ടികവർഗ പദ്ധതി എന്നിവയിലായി 223 കുടുംബങ്ങൾക്ക് സി.ഡി.എസി​െൻറ നേതൃത്വത്തിൽ മാസംതോറും ഭക്ഷണക്കിറ്റ് നൽകിവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.