റേഷൻ വിതരണം തടസ്സപ്പെടില്ല

കോഴിക്കോട്: ഇ-പോസ് വഴിയുള്ള റേഷൻ വിതരണത്തിൽ റേഞ്ച് പ്രശ്നങ്ങൾ കാരണം തടസ്സം നേരിടുന്നതു സംബന്ധിച്ച പരാതികൾ പരിഹരിച്ചതായും എല്ലാ റേഷൻ കാർഡുടമകൾക്കും ഏപ്രിൽ മാസത്തെ റേഷൻ ഉറപ്പുവരുത്തിയതായും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. യു.എ.ഇ എംബസി അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴി കോഴിക്കോട്: യു.എ.ഇയിലേക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എംബസിയിൽനിന്ന് അറ്റസ്റ്റ് ചെയ്തു വാങ്ങുന്നതിനുള്ള ഏജൻസിയായി നോർക്ക റൂട്ട്സിനെ തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറൽ അംഗീകരിച്ചു. അറ്റസ്റ്റേഷൻ നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി നോർക്ക സ​െൻറർ അറിയിച്ചു. സീനിയർ െറസിഡൻറ് /സൂപ്പർ സ്പെഷാലിറ്റി നിയമനം ഇൻറർവ്യൂ 18ന് കോഴിക്കോട്: ഇൻഷുറൻസ് മെഡിക്കൽ സർവിസസ് വകുപ്പിലെ ഉത്തരമേഖലയിൽ പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രികളിൽ സീനിയർ െറസിഡൻറ് /സൂപ്പർ സ്പെഷാലിറ്റി ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് ഇൻറർവ്യൂ നടത്തും. കോഴിക്കോട് ചാലപ്പുറത്തുള്ള ഇൻഷുറൻസ് മെഡിക്കൽ സർവിസസ് ഉത്തരമേഖല െഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ 18ന് രാവിലെ 11 മുതൽ ഒരു മണിവരെയാണ് ഇൻറർവ്യൂ. ചെസ്റ്റ് മെഡിസിൻ, റേഡിയോളജി, സർജറി, അനസ്തേഷ്യ, ഗൈനക്കോളജി വിഭാഗത്തിലാണ് ഒഴിവുകൾ. താൽപര്യമുള്ള ഡോക്ടർമാർ ജനനത്തീയതി, ടി.സി.എം.സി രജിസ്േട്രഷൻ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം ഹാജരാകണം. പ്രതിമാസം 70,000 രൂപ ശമ്പളത്തിൽ (ആഴ്ചയിൽ 48 മണിക്കൂർ) ഒരു വർഷത്തേക്കാണ് നിയമനം. ഫോൺ: 0495 2300339.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.