ഹർത്താൽ സംബന്ധിച്ച്​ പരാതി നൽകി

കോഴിക്കോട്: ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും റോഡുകളില്‍ തടസ്സം സൃഷ്ടിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമീഷനു പരാതി നൽകിയത്. റോഡുകളില്‍ തടസ്സം സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കണമെന്നും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്‌ വിവിധ ജില്ല പൊലീസ്‌ മേധാവികളോട്‌ വിശദീകരണം തേടണമെന്നും പരാതിയിലുണ്ട്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.