സോഷ്യൽ മീഡിയ ഹർത്താൽ: പെരുമണ്ണയിൽ കടകളടപ്പിച്ചു; ബസുകൾ തടഞ്ഞു

സോഷ്യൽ മീഡിയ ഹർത്താൽ: പെരുമണ്ണയിൽ കടകളടപ്പിച്ചു; ബസുകൾ തടഞ്ഞു പന്തീരാങ്കാവ്: സോഷ്യൽ മീഡിയ ഹർത്താൽ അനുകൂലികൾ പെരുമണ്ണയിൽ കടകളടപ്പിച്ചു. പെരുമണ്ണ-പന്തീരാങ്കാവ് റൂട്ടിൽ ബസ് ഒാടുന്നതും തടഞ്ഞു. ഉച്ചക്ക് 12 ഒാടെയാണ് 150ഒാളം പേർ പ്രകടനം നടത്തി കടകൾ അടപ്പിച്ചത്. ബസ്ഒാട്ടം നിലച്ചതുകാരണം യാത്രക്കാർ പെരുവഴിയിലായി. യാത്ര മുടങ്ങിയവരെ പൊലീസ് വാഹനത്തിലാണ് പല തവണയായി പന്തീരാങ്കാവിലെത്തിച്ചത്. പുത്തൂർമഠം, പാലാഴി, അരീക്കാട്, നല്ലളം ബസാർ, കുണ്ടായിത്തോട്, കിണ്ണാശ്ശേരി, ചെറുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലും പ്രകടനവും കട അടപ്പിക്കലും വാഹനങ്ങൾ തടയലും നടന്നു. ഉച്ചയോടെ ബസുകൾ തടഞ്ഞതിനാൽ പാതിവഴിയിൽ കുടുങ്ങിയ കുട്ടികളും സ്ത്രീകളുമാണ് ദുരിതത്തിലായത്. പാലാഴിയിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമണ്ണയിൽ കണ്ടാലറിയാവുന്നവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. (പടം) Peru Harthal പെരുമണ്ണയിൽ വഴിയിൽ കുടുങ്ങിയ യാത്രക്കാരെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.