കൊലയാളികൾക്ക്്്്്്് കടുത്ത ശിക്ഷ നൽകണം -ലസിത ടീച്ചർ

കോഴിക്കോട്: ജമ്മു-കശ്മീരിലെ കഠ്വ ജില്ലയിൽ ക്ഷേത്രത്തിനകത്ത് ക്രൂരമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി യുടെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വിമൻ ഇന്ത്യ മൂവ്മ​െൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ലസിത ടീച്ചർ. വിമൻ ഇന്ത്യ മൂവ്മ​െൻറ് കോഴിക്കോട് സിറ്റി കമ്മിറ്റി നടത്തിയ സായാഹ്ന ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. സംഘപരിവാരത്തി​െൻറ ക്രൂരതകളെ ഇനിയും തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ അവർ ഇന്ത്യാരാജ്യം ചുട്ടുകളയും. എതിർശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ആ പെൺകുട്ടി കൊല്ലപ്പെട്ടത് മുസ്ലിമായതുകൊണ്ട് തന്നെയാണ്. അതിക്രമികൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നത് ഭയമുളവാക്കുന്നുണ്ട്. എന്നാൽ, സംഘ്പരിവാറും സംഘിമനസ്സുള്ള പൊലീസുകാരും നടത്തുന്ന ക്രൂരതകൾ കണ്ട് മുസ്ലിം സ്ത്രീകൾ വിതുമ്പി കണ്ണീർ വാർക്കുന്ന കാലം കഴിഞ്ഞു. വിമൻ ഇന്ത്യ മൂവ്മ​െൻറ് ദേശീയ സെക്രട്ടറി ഡെയ്സി ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൗസിയ അധ്യക്ഷത വഹിച്ചു. ജമീല ടീച്ചർ, ആയിശ ഹാദി, അമിത മുന്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.