'കാലം തേടുന്നത്​ ദലിത്​, സ്​ത്രീ, ന്യൂനപക്ഷ സംഘടനകളുടെ ​െഎക്യം​'

കോഴിക്കോട്: ദലിത്, സ്ത്രീ, ന്യൂനപക്ഷ സംഘടനകളുടെ െഎക്യമാണ് കാലം തേടുന്നതെന്ന് കെ. അജിത. സാധുജന പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജയന്തി ആേഘാഷം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദലിത്, സ്ത്രീ സമൂഹങ്ങൾക്ക് നേരെ വർധിച്ചുവരുന്ന ആക്രമണത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടാവണം. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ പുല്ലാളൂർ, കെ.കെ. വേലായുധൻ, സുനീഷ് മാമിയിൽ, ജയരാജൻ അനുഗ്രഹ, പ്രകാശിനി രാഘവൻ, ടി.കെ. ശ്രീമതി, കെ.എ. ലൈല, സജിത ഒറ്റക്കണ്ടത്തിൽ, ഭാസ്കരൻ നരിക്കുനി, തങ്കം പറമ്പിൽ, ബീവി പാലത്ത്, ഷാജി ബാലുശ്ശേരി, രാജൻ പാലത്ത് തുടങ്ങിയവർ സംസാരിച്ചു. പട്ടിക ജാതി അതിക്രമണ നിരോധന നിയമം സവർണ താൽപര്യങ്ങൾക്കനുസരിച്ച് ലഘൂകരിച്ചതിൽ ഭാരതീയ പട്ടിക ജന സമാജം ജില്ല കമ്മിറ്റി നടത്തിയ അംബേദ്കർ ജന്മദിന സമ്മേളനം പ്രതിഷേധിച്ചു. പൈക്കുറ്റി വേലായുധൻ ഉദ്ഘാടനം ചെയ്തു. ടി.കെ. അറുമുഖൻ അധ്യക്ഷത വഹിച്ചു. വി.ടി. ഭരതരാജൻ, പുനത്തിൽ വേലായുധൻ, രാജീവ് വേണാടി, കെ. ഭരതൻ, കെ.ടി. പ്രേമരാജൻ, യു.പി. കൃഷ്ണൻ, വി.പി. ദേവി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.