വിദ്യാർഥി പീഡനം: അധ്യാപകർക്ക്​ ജാമ്യം

പടനിലം: സ്കൂൾ വിദ്യാർഥിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന കേസിൽ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്ത മടവൂർ ചക്കാലക്കൽ ഹൈസ്കൂളിലെ മുൻ അറബിക് അധ്യാപകൻ എൻ.പി. അബ്ദുൽഗഫൂർ, സഹ അധ്യാപകൻ കെ. അഹമ്മദ്കോയ എന്നിവർക്ക് കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ചക്കാലക്കൽ ഹൈസ്കൂളിെല മുൻ വിദ്യാർഥി നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതി നൽകിയ ഉത്തരവിനെ തുടർന്ന് കുന്ദമംഗലം പൊലീസ് ബാലനീതി നിയമപ്രകാരം കുറ്റപത്രം സമർപ്പിച്ചിരുന്നു. 2014-15 വർഷത്തിൽ ചക്കാലക്കൽ ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന ബാലനെ ക്ലാസ് ടീച്ചർമാരോ അധ്യാപകരോ അല്ലാത്ത പ്രതികൾ നിരന്തരം ഉപദ്രവിക്കുന്നു എന്നാരോപിച്ചാണ് കുട്ടിയുടെ പിതാവ് ബാലാവകാശ കമീഷനിൽ പരാതി നൽകിയത്. പ്രതികൾ മുൻ ജില്ല വിദ്യാഭ്യാസ ഒാഫിസർ കെ.ടി. മോഹൻദാസ്, ക്ലാസ് അധ്യാപിക പി. ഉഷ എന്നിവരുമായി കൂട്ടുചേർന്ന് വ്യാജരേഖ ചമച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.