വിഷു ആഘോഷിച്ചു

േകാഴിക്കോട്: സമൃദ്ധിയുടെ പ്രതീകങ്ങൾകൊണ്ട് കണിയൊരുക്കിയും െഎശ്വര്യത്തി​െൻറയും സമാധാനത്തി​െൻറയും സന്ദേശങ്ങൾ കൈമാറിയും കാശ്യപാശ്രമം . ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിൽ വർണാഭമായ ചടങ്ങിൽ കാശ്യപാശ്രമം ആചാര്യ രാജേഷ് വിഷുസന്ദേശം നൽകി. വേദഭക്തർക്ക് ആചാര്യ രാജേഷും മീര കെ. രാജേഷും വിഷുക്കൈനീട്ടം നൽകി. അന്നദാനവും നടന്നു. പഞ്ചായത്ത് നിർമിച്ച അനധികൃത നിർമാണം പൊളിച്ചുനീക്കാൻ പരാതി കക്കോടി: ഗ്രാമപഞ്ചായത്ത് കൃഷി ഒാഫിസിനു മുന്നിൽ ഷീറ്റിട്ടത് അനധികൃതമാണെന്നു കാണിച്ച് പരാതി. 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഒാഫിസിനു മുന്നിൽ ഷീറ്റിട്ടത് നിയമങ്ങൾ ലംഘിച്ചാണെന്നും പി.ഡബ്ല്യു.ഡി റോഡിൽനിന്നുള്ള നിയമാനുസൃത അകലം പാലിക്കാതെയുമാണെന്നു കാണിച്ചാണ് കോൺഗ്രസ് കക്കോടി മണ്ഡലം പ്രസിഡൻറ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. മേൽക്കൂരയിൽനിന്നുള്ള വെള്ളം റോഡിലേക്ക് ഒഴിവാക്കുന്നത് നിയമലംഘനമാണെന്നും പരാതിയിൽ പറയുന്നു. കക്കോടി ബസാറിൽ അനധികൃതമായി കെട്ടിയ താൽക്കാലിക കൂടാരം പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട്-ബാലുശ്ശേരി പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ചെറുകുളം റോഡിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കാഴ്ചമറയ്ക്കുന്ന രീതിയിലാണ് കൂടാരം നിർമിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡൻറ് പറഞ്ഞു. കൂടാരത്തിനുള്ളിലെ ലോട്ടറി വ്യാപാരവും പരാതിക്കിടയാക്കി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചുകഴിഞ്ഞാൽ കൂടാരം പൊളിച്ചുനീക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിരുന്നതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ചേളന്നൂർ എേട്ടരണ്ടിൽ മദ്യവിൽപനയും പരസ്യ മദ്യപാനവും ചേളന്നൂർ: എേട്ടരണ്ടിൽ മദ്യവിൽപനയും പരസ്യ മദ്യപാനവും ജനങ്ങൾക്ക് ശല്യമാകുന്നു. ഹോമിയോ ആശുപത്രി കെട്ടിടത്തിനു സമീപമാണ് മദ്യപരുെട കേന്ദ്രമായി മാറിയത്. പലതവണ മദ്യവിൽപനക്കിടെ പിടിയിലായ ആളി​െൻറ നേതൃത്വത്തിലാണ് വിൽപനയും മദ്യപാനവും തകൃതിയായി നടത്തുന്നത്. ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും കൈയാങ്കളിക്ക് മുതിരുകയും ചെയ്യുന്നതിനാൽ പലരും വിട്ടുപോവുകയാണ്. രാത്രിയാകുന്നതോടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെ ആളുകൾ എത്തുന്നതായി പ്രദേശവാസികൾ പറയുന്നു. മാസങ്ങൾക്കുമുമ്പ് മദ്യം കൈവശംവെച്ചതിന് കടയുടമയെ കാക്കൂർ പൊലീസ് പിടികൂടിയിരുന്നു. കനാൽ കേന്ദ്രീകരിച്ചുള്ള മദ്യപരുടെ ശല്യംമൂലം സ്ത്രീകൾ ഉൾെപ്പടെയുള്ളവർ യാത്രചെയ്യാൻ പേടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.