ഇന്ത്യ വികസിക്കാൻ കേരളത്തെ മാതൃകയാക്കണം ^ഡോ. എം.പി. പൂണിയ

ഇന്ത്യ വികസിക്കാൻ കേരളത്തെ മാതൃകയാക്കണം -ഡോ. എം.പി. പൂണിയ കോഴിക്കോട്: പാർലമ​െൻറ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പരിപാടിയായ 'സൻസദ് ആദർശ് യോജന' കേരളം നടപ്പാക്കിയ മാതൃകയിൽ രാജ്യം മുഴുവൻ നടപ്പാക്കിയാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ചൈനയുടെ ജി.ഡി.പിയുടെ ഒപ്പമെത്താൻ ഇന്ത്യക്ക് സാധിക്കുമെന്ന് അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. എം.പി. പൂണിയ പറഞ്ഞു. കേരളത്തിലെ 33 പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനായി നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ യൂനിറ്റുകളിലൂടെ നടപ്പാക്കുന്ന 'സാഗി' ഒന്നാംഘട്ട പദ്ധതി പൂർത്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'സാഗി' ഒന്നാംഘട്ടത്തിൽ തയാറാക്കിയ പദ്ധതി രേഖകൾ സംസ്ഥാന നോഡൽ ഒാഫിസർ ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ് എ.െഎ.സി.ടി.ഇ വൈസ് ചെയർമാന് കൈമാറി. കോഴിക്കോട് ജില്ലയിൽ രാജ്യസഭാംഗം സി.പി. നാരായണൻ ദത്തെടുത്ത കോട്ടൂർ പഞ്ചായത്തിൽ വിജയകരമായി പദ്ധതി നടപ്പാക്കിയ സ്ഥാപനത്തിനുള്ള പ്രശംസാപത്രം ഹസൻ ഹാജി മെമ്മോറിയൽ ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ കെ.എ. ഖാലിദ്, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ വിനു റോഷൻ, വളൻറിയർ സെക്രട്ടറി മിഥുൻലാൽ എന്നിവർ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ഗ്രാമീണമേഖലയിലെ തൊഴിൽസാധ്യതകൾ കണ്ടെത്തുക, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, ഗ്രാമീണ തലത്തിൽ വരുമാനം വർധിപ്പിക്കുക, െചലവ് കുറഞ്ഞ വീടുകളും കക്കൂസുകളും നിർമിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക, ഉൗർജ ഉപയോഗം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവയാണ് സൻസദ് ആദർശ് ഗ്രാമം യോജനയുടെ ഭാഗമായി ലക്ഷ്യമിടുന്ന പദ്ധതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.