കുഞ്ഞു സഹീറിന് നാടി​െൻറ യാത്രാമൊഴി

ഓമശ്ശേരി: സംസ്ഥാനപാതയിൽ മുടൂരിൽ ടിപ്പർ ലോറിയിടിച്ച് മരിച്ച മുഹമ്മദ് സഹീർ എന്ന മൂന്നര വയസ്സുകാരന് നാടി​െൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നഴ്സറി സ്കൂളിൽനിന്ന് വീട്ടിലെത്തിയശേഷം ബന്ധുവീട്ടിലേക്ക് പോവാനായി റോഡിനെതിർവശത്തുള്ള മാതാവിനടുത്തേക്ക് ഓടുമ്പോഴാണ് ടിപ്പർ ലോറി ഇടിച്ചുവീഴ്ത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂൾ അടച്ചതോടെ അമിതവേഗത്തിലാണ് ടിപ്പർ ലോറികൾ ഇതുവഴി കടന്നു പോകുന്നത്. അപകടം സംഭവിക്കുമ്പോൾ പലതവണ നാട്ടുകാർ പരാതി നൽകിയിട്ടും അധികാരികൾ ഗൗനിക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.