കോളനിയിൽ കുടിവെള്ളമെത്തിക്കാനും ഇവർ തയാർ!

ചേന്ദമംഗലൂർ: പതിറ്റാണ്ടുകളായി കുടിവെള്ളത്തിനായി പുഴയെ ആശ്രയിച്ചിരുന്ന ആറ്റുപുറം കോളനിനിവാസികൾക്ക് മുക്കം നഗരസഭ പാസാക്കിയ കിണർ നിർമിക്കാൻ നോർത്ത് ചേന്ദമംഗലൂരിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ രംഗത്ത്. കുടിവെള്ളപദ്ധതിക്ക് ഇൗ വർഷം മുക്കം നഗരസഭ കിണർ പാസാക്കിയെങ്കിലും നഷ്ടം ഭയന്ന് കരാറുകാർ ഏറ്റെടുക്കാൻ തയാറായിരുന്നില്ല. പുഴയുടെ തീരത്ത് ആഴത്തിൽ റിങ് പാകി നിർമിക്കേണ്ട കിണറിന് അഞ്ചു ലക്ഷം രൂപയാണ് പാസാക്കിയത്. എന്നാൽ, നിർമാണച്ചെലവും ജി.എസ്.ടിയും കണക്കാക്കുമ്പോൾ പദ്ധതി ഏറ്റെടുത്താൽ നഷ്ടം സഹിക്കേണ്ടി വരുമെന്ന ഭീതിയിലാണ് കരാറുകാർ പിന്മാറിയത്. ഫണ്ട് നഷ്ടപ്പെടുമോയെന്ന ഭയത്താൽ കരാർ ഉറപ്പിക്കേണ്ട ദിവസത്തി​െൻറ തലേന്ന് നഗരസഭ കൗൺസിലർ കെ.ടി. ശ്രീധരൻ വിളിച്ചുചേർത്ത യോഗത്തിലാണ് നോർത്ത് ചേന്ദമംഗലൂരിലെ അഞ്ചംഗസംഘം കിണർ നിർമാണ പ്രവൃത്തി ലാഭേച്ഛ പരിഗണിക്കാതെ ഏറ്റെടുത്തത്. സ്വയംതൊഴിൽ രംഗത്ത് വേറിട്ട വഴി വെട്ടിത്തെളിച്ച സഹീർ, സത്താർ, സജ്മീർ, സാജിദ്, ശശീന്ദ്രൻ എന്നിവരടങ്ങിയ 'എസ് കമ്പനി'യാണ് അമ്പതോളം കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതി ഏറ്റെടുത്ത് മാതൃകയായത്. ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് മണയംപുറംകടവിൽ കിണർ നിർമാണം അന്തിമഘട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.