ഉൗർക്കടവ്​ റോഡിൽ വീണ്ടും കക്കൂസ്​ മാലിന്യം തള്ളി

മാവൂർ: ചെറൂപ്പ-. മാവൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ ചെറുപ്പ-ഊർക്കടവ് റോഡരികിൽ നല്ലോളിൽ താഴത്താണ് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ രണ്ടിടത്തായി വൻതോതിൽ മാലിന്യം ഒഴുക്കിയത്. ചെറുപുഴയുടെ തീരത്ത് ഉയർന്ന ഭാഗത്താണ് സംഭവം. മഴയത്ത് പുഴയിലേക്ക് ഒഴുകി എത്താൻ സാധ്യതയേറെയാണ്. വ്യാഴാഴ്ച രാവിലെയാണ് രൂക്ഷഗന്ധത്തെതുടർന്ന് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സ്ഥലമുടമയും പരിസരവാസികളും വാർഡ് മെംബർ യു.എ. ഗഫൂറും മാവൂർ പൊലീസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നൽകി. പഞ്ചായത്ത് അംഗം യു.എ. ഗഫൂറി​െൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് വളൻറിയറുടെ സഹായത്തോടെ ബ്ലീച്ചിങ് പൗഡർ വിതറിയിട്ടുണ്ട്. മാവൂർ പ്രിൻസിപ്പൽ എസ്.െഎ പി. മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ പി. മുരളീധരൻ എന്നിവർ സ്ഥലം പരിശോധിച്ചു. ചെറൂപ്പയിലെ സ്വകാര്യ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് ശുചിയാക്കാൻ കരാറെടുത്തവരാണ് മാലിന്യം തള്ളിയതെന്ന് സൂചനയുണ്ട്. ഇവരോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് ഈ റോഡിൽതന്നെ കൂട്ടക്കൽ താഴത്ത് കൃഷിയിടത്തിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. മലപ്പുറം അരീക്കോട് ഭാഗത്ത് െപാതുസ്ഥലത്ത് തള്ളിയ മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്തവർ വാഹനത്തിൽ ഇവിെട തള്ളാൻ കൊണ്ടുവന്നപ്പോൾ പിടികൂടിയത് ഇതി​െൻറ തൊട്ടടുത്ത ദിവസമാണ്. നൊച്ചിക്കാട്ടുകടവിൽ ചെറുപുഴയുടെ തീരത്ത് മാസങ്ങൾക്കുമുമ്പും കക്കൂസ് മാലിന്യം തള്ളിയിരുന്നു. നാട്ടുകാരുടെ നിരീക്ഷണം ശക്തമാക്കാനും സി.സി.ടി.വി കാമറ സ്ഥാപിക്കാനും ആലോചനയുണ്ട്. ചാലഞ്ചേഴ്‌സ്‌ സെവൻസ്: എവർഷൈൻ പാഴൂർ ജേതാക്കൾ മാവൂർ: ചെറൂപ്പ ചാലഞ്ചേഴ്‌സ്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഫൈനൽ മത്സരത്തിൽ യുനൈറ്റഡ് എഫ്.സി ചെറൂപ്പയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയെപ്പടുത്തി എവർഷൈൻ പാഴൂർ ജേതാക്കളായി. വിജയികൾക്ക് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ട്രോഫി സമ്മാനിച്ചു. ടൂർണമ​െൻറ് കമ്മിറ്റി ചെയർമാൻ എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ.പി. വിജയൻ, കാമ്പുറത്ത്‌ മുഹമ്മദ്‌, വി. വിജയകുമാരൻ നായർ, ടി.കെ. അബ്ദുല്ലക്കോയ, ടി.പി. ഉമ്മർ, എൻ.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലബ്‌ നടത്തിവരുന്ന മെഡിക്കൽ സ​െൻററിലേക്കുള്ള വാക്കർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറിൽ നിന്ന് ക്ലബ്‌ പ്രസിഡൻറ് സി.കെ. അൻവർ ഏറ്റുവാങ്ങി. ടൂർണമ​െൻറ് കമ്മിറ്റി കൺവീനറും വാർഡ് മെംബറുമായ യു.എ. ഗഫൂർ സ്വാഗതവും ക്ലബ്‌ സെക്രട്ടറി ദകുവാൻ നന്ദിയും പറഞ്ഞു. ഫൈനൽ മത്സരത്തിൽ വി. വിജയകുമാരൻ നായർ മുഖ്യാതിഥിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.