കുപ്പിവെള്ളം മോഷണം പോയി

‌കോഴിക്കോട്: . റെയിൽവേ സ്റ്റേഷനിലേക്ക് വിതരണത്തിനായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന റെയിൽ നീർ എന്ന കുടിവെള്ളകുപ്പിയുടെ 12 കുപ്പികളടങ്ങുന്ന 725 കാർട്ടൺ പാക്കറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. പുതിയറയിലെ റെയിൽ നീരി‍​െൻറ ഗോഡൗണി‍​െൻറ പൂട്ട് തകർത്തായിരുന്നു മോഷണം. കഴിഞ്ഞ ഞായറാഴ്ച അടച്ച ഗോഡൗൺ ബുധനാഴ്ച തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. 90,000 രൂപയുടെ കുടിവെള്ളമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ കസബ എസ്.ഐ സിജിത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.