ചികിത്സസഹായ ഫണ്ട് നൽകി

ഫറോക്ക്: അരീക്കാട്ടുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തുമ്പ പാടം, കുളങ്ങര പ്രദേശങ്ങളിലെ മൂന്ന് യുവാക്കളുടെ ചികിത്സക്കായി രൂപവത്കരിച്ച സഹായ കമ്മിറ്റിക്ക് ഫണ്ട് കൈമാറി. ബാദുഷ, സഹീർ, ഇൻഷാദ് എന്നിവരുടെ ചികിത്സക്ക് വേണ്ടി കോടമ്പുഴയിലെ സാംസ്കാരിക സംഘടനയായ വോയ്സ് ഓഫ് കോടമ്പുഴ പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച നാൽപതിനായിരം രൂപ ചികിത്സസഹായ കമ്മിറ്റിയുടെ ചെയർമാൻ വി. ഇസ്മയിൽ ഹാജിക്ക് സംഘടന സെക്രട്ടറി പി.എം. ഷെരീഫ് കൈമാറി. സി.കെ. നൗഷാദ്, ചീരങ്ങോത്ത് അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.