ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മർകസ് സന്ദർശിച്ചു

കോഴിക്കോട്: ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ദാഹി ഖല്‍ഫാന്‍ തമീം മർകസ് സന്ദർശിച്ചു. ത​െൻറ പിതാവ് 20 വർഷം മുമ്പ് സ്ഥാപിച്ച കൊയിലാണ്ടിയിലെ ഖൽഫാൻ ഖുർആനിക പഠന കേന്ദ്രം സന്ദർശിക്കാനും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മർകസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമാണ് അദ്ദേഹം എത്തിയത്. മർകസി‍​െൻറ വിവിധ കാമ്പസുകൾ അദ്ദേഹം സന്ദർശിച്ചു. കൊയിലാണ്ടി പാറപ്പള്ളിയിൽ പിതാവ് ഖൽഫാൻ തമീം സ്ഥാപിച്ച ഖുർആൻ പഠന കേന്ദ്രത്തിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം അദ്ദേഹം ഏറെസമയം ചെലവഴിച്ചു. തുടർന്ന് കാരന്തൂരിലെ മർകസ് പ്രധാന കാമ്പസിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. ഇന്ത്യക്കാർ സഹിഷ്‌ണുതയും സ്‌നേഹവും ഉയർത്തിപ്പിടിക്കുന്നവരാണെന്നും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുമ്പോൾ തന്നെ ബഹുസ്വരമായ ജീവിത സംസ്‌കാര രീതികൾ വെച്ചുപുലർത്തുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി. കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ, കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, വി.പി.എം. ഫൈസി വില്യാപ്പള്ളി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.