ആലുങ്ങൽ അംഗൻവാടിയിലും ഇനി ഹൈടെക് ക്ലാസ് റൂം

* നവീകരിച്ച അംഗൻവാടി ഉദ്ഘാടനം ഇന്ന് കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ചെറുവാടി ആലുങ്ങൽ അംഗൻവാടിയിൽ ഇനി ഹൈടെക് ക്ലാസ് റൂം. നവീകരിച്ച അംഗൻവാടിയുടെയും ഹൈടെക് ക്ലാസ് റൂമി​െൻറയും ഉദ്ഘാടനം വ്യാഴാഴ്ച നാലിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. 2015ൽ അന്നത്തെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സൈനബ ചാലിൽ തറക്കല്ലിട്ട അംഗൻവാടി കെട്ടിടം 2017ൽ ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകനും, ഏബിൾ ഇൻറർനാഷനൽ എം.ഡിയുമായ സിദ്ദീഖ് പുറായിൽ അംഗൻവാടിയിൽ പ്രവേശന കവാടം ഒരുക്കുകയും, ആസ്കോ ക്ലബി​െൻറ നേതൃത്വത്തിലുള്ള നവീകരണത്തിനു സഹായിക്കുകയും ചെയ്തു. നവീകരിച്ച അംഗൻവാടിയിൽ ആലുങ്ങൽ ഖത്തർ കൂട്ടായ്മ സ്മാർട്ട് ക്ലാസ് റൂം ഒരുക്കുകയും ചെയ്തതോടെ ആലുങ്ങൽ അംഗൻവാടിയും ഹൈടെക്കായി മാറുകയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് എക്സിബിഷൻ, പൊതുസമ്മേളനം, സേവന പ്രവർത്തനങ്ങൾക്ക് സിദ്ദീഖ് പുറായിലിനുള്ള ആദരവ് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.