നാടകം ഇന്ന്​

കോഴിക്കോട്: നടൻ പി.െജ. ആൻറണിയുടെ ജീവിതകഥ പറയുന്ന 'ഇൗങ്ക്വിലാബി​െൻറ മക്കൾ, മറവിയുടെ മറുപേര് മരണം' എന്ന നാടകം കോഴിക്കോട് ടൗൺഹാളിൽ വ്യാഴാഴ്ച അരങ്ങേറുമെന്ന് അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ അരങ്ങിലെത്തിക്കുന്ന നാടകം ബിച്ചൂസ് ചിലങ്കയാണ് സംവിധാനം ചെയ്യുന്നത്. വൈകീട്ട് ഏഴിനാണ് നാടകം. െവെകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സദസ്സ് സി.പി.എം പി.ബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 മുതൽ ഒാപൺഫോറത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് അടക്കമുള്ള പ്രമുഖർ പെങ്കടുക്കും. സുനിൽ നാഗാംപാറ, ബിച്ചൂസ് ചിലങ്ക, കാർത്തികേയൻ, ചാക്കോ ഡി. അന്തിക്കാട്, എൻ.എസ്. താര എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.