മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നു; ഉൗർജിത നടപടികളുമായി ആരോഗ്യവകുപ്പ്​

കുരുവട്ടൂർ: പൊയിൽത്താഴെത്ത മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നു. ബുധനാഴ്ചയും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. ഒരാഴ്ചക്കിടെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ആരോഗ്യ വകുപ്പി​െൻറ കൈയിൽ ലഭ്യമല്ല. നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്. പച്ചമരുന്ന് ചികിത്സ തേടുന്നവരുമുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ഭക്ഷണം കഴിച്ചതിനാലാണ് കുരുവട്ടൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ വിഭാഗത്തിന് കൃത്യമായ കണക്കുകൾ ലഭിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നത്. ക്ഷേത്രോത്സവേത്താടനുബന്ധിച്ച് ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ കഴുകാൻ വേണ്ടി ഉപയോഗിക്കാതെ കിടക്കുന്ന കിണറിൽനിന്ന് വെള്ളമെടുത്തതാണ് മഞ്ഞപ്പിത്ത ബാധയേൽക്കാൻ ഇടയാക്കിയത്. ഇൗ കിണറിൽനിന്നെടുത്ത സാമ്പിളിൽ മഞ്ഞപ്പിത്ത രോഗാണുക്കൾ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ സമീപത്തെ വീടുകളിലെത്തി കിണറുകളിൽ ക്ലോറിനേറ്റ് ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്. പ്രതിരോധ മരുന്ന് വിതരണവും നടത്തി. രോഗബാധയുള്ളവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ബേക്കറികളിലും കൂൾബാറുകളിലും ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.