ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്​

കോഴിക്കോട്: ജില്ല പഞ്ചഗുസ്തി അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ യൂനിവേഴ്‌സ് ഹെല്‍ത്ത് ക്ലബ് സംഘടിപ്പിച്ച ജില്ല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ എവല്യൂഷന്‍ ഫിറ്റ്‌നസ് കോഴിക്കോടും വനിതവിഭാഗത്തില്‍ യൂനിവേഴ്‌സ് ഹെല്‍ത്ത് ക്ലബ് രാമനാട്ടുകരയും ചാമ്പ്യന്മാരായി. പുരുഷവിഭാഗത്തില്‍ ആം സ്റ്റോങ് ഫിറ്റ്‌നസ് ഫറോക്കും വനിതവിഭാഗത്തില്‍ എവല്യൂഷന്‍ ഫിറ്റ്‌നസ് കോഴിക്കോടും രണ്ടാംസ്ഥാനം നേടി. എവല്യൂഷന്‍ ഫിറ്റ്‌നസിലെ അരുണ്‍, എൻ.കെ. ഈശ്വരി എന്നിവര്‍ ബെസ്റ്റ് ആം റെസ്‌ലറായി തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍ വിഭാഗത്തില്‍ ഷെറില്‍ സി. ബെന്നി, ഫാത്തിമത്തുല്‍ സുഹറ, മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ഫാറൂഖ് എന്നിവരാണ് താരങ്ങൾ. മത്സരം രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വാവയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആം റസലിങ് അസോസിയേഷന്‍ പ്രസിഡൻറ് ഇറോഷിത് അധ്യക്ഷത വഹിച്ചു. ഇൻറര്‍നാഷനല്‍ താരം സമീര്‍, സുധാകരന്‍, ജയാനന്ദന്‍, ഇ.വി. സലീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.