മുഹ്​യിദ്ദീൻകുട്ടി മുസ്​ലിയാരെ അനുസ്​മരിച്ചു

കോഴിക്കോട്: ത്യാഗം എന്താണെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചുതന്ന നേതാവായിരുന്നു പാറന്നൂർ പി.പി. മുഹ്യിദ്ദീൻകുട്ടി മുസ്ലിയാരെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. നരിക്കുനി ബൈത്തുൽഇസ്സ സ്ഥാപകനായ മുഹ്യിദ്ദീൻകുട്ടി മുസ്ലിയാരുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് നരിക്കുനി ബൈത്തുൽഇസ്സ സുന്നി സ​െൻററി​െൻറ ആഭിമുഖ്യത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. വെണ്ണക്കോട് ശുക്കൂർ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ, എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് പോരോട് അബ്ദുറഹ്മാൻ സഖാഫി, മർകസ് ഡയറക്ടർ എ.പി. അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ് തുറാബ് അസ്സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ടി.കെ. അബ്ദുറഹിമാൻ ബാഖവി, ജി. അബൂബക്കർ, സി.പി. ഉബൈദുല്ല സഖാഫി, ടി.എ. മുഹമ്മദ് അഹ്സനി എന്നിവർ സംസാരിച്ചു. അബ്ദുല്ല മടവൂർ സ്വാഗതവും ടി.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.