പദ്ധതി നിർവഹണം: ഒന്നാം സ്ഥാനം നേടിയ മുക്കം നഗരസഭയെ അനുമോദിച്ചു

മുക്കം: 2017-18 വർഷത്തെ പദ്ധതിയിൽ 96 ശതമാനം ഫണ്ട് ചെലവഴിച്ചതിന് ജില്ലയിലെ നഗരസഭകളിൽ മുക്കം നഗരസഭക്ക് ഒന്നാം സ്ഥാനം ലഭിച്ചതിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ വ്യാപാരഭവനിൽ അനുമോദന യോഗം സംഘടിപ്പിച്ചു. വികസന മേഖലയിൽ വകയിരുത്തിയ മുഴുവൻ ഫണ്ടും ചെലവഴിച്ചതും പുതിയ പദ്ധതികൾ നടപ്പാക്കാൻ സാധിച്ചതിലുമാണ് നഗരസഭക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. സർക്കാറി​െൻറ പ്രത്യേക ഗ്രാൻറ് 48 ലക്ഷവും ലഭിച്ചു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൻ ഫരീദ മോയിൻകുട്ടി, പി. ലീല, ടി.ടി. സുലൈമാൻ, ഷഫീഖ് മാടായി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് സ്വാഗതവും സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു. photo MKMUC 6 മുക്കം നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.