നാടകക്യാമ്പ്​ സമാപിച്ചു

അത്തോളി: നാടകസഭ കൂമുള്ളി സംഘടിപ്പിച്ച കുട്ടികളുടെ ത്രിദിന ജില്ലതല നാടകക്യാമ്പി​െൻറ സമാപനം വൃക്ഷത്തൈ നട്ട് നാടകപ്രവർത്തകൻ വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പുരസ്കാരം നേടിയ വിജേഷ് കോഴിക്കോട്, സത്യൻ എടത്തിൽ, കബനി, അനീഷ് പുത്തഞ്ചേരി, ഹരികൃഷ്ണൻ കൂമുള്ളി, സതീഷ്ബാബു കോതങ്കൽ, ബാലൻ പൊയിൽകാവ് എന്നിവരെ ആദരിച്ചു. ഗീത മപ്പുറത്ത് (വാർഡ് അംഗം), ബിന്ദു കോറോത്ത് (വാർഡ് അംഗം), ഡോ. മാത്യു കൂമുള്ളി, ജോഷി പേരാമ്പ്ര, രഘുനാഥൻ െകാളത്തൂർ, ഇസ്മായിൽ ഉള്ള്യേരി, തങ്കയം ശശികുമാർ എന്നിവർ സംസാരിച്ചു. ടി.ആർ. ബിജു പുത്തഞ്ചേരി സ്വാഗതവും ഷിജു കൂമുള്ളി നന്ദിയും പറഞ്ഞു. മൂന്നു ദിവസത്തെ ക്യാമ്പിന് വിശാന്ത്, പി. രാജീവൻ, വിനീത, ദിവ്യ, ബിന്ദു ബാബു എന്നിവർ നേതൃത്വം നൽകി. യാത്രയയപ്പ് കോഴിക്കോട്: സർവിസിൽനിന്ന് വിരമിച്ച എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ടി. സുകുമാരന് എൻ.ജി.ഒ സംഘ് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. പെൻഷനേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കെ. ദിനേശൻ, ടി. ദേവാനന്ദൻ, കെ. ഷാജിമോൻ, വി.പി. വേണു, കെ. ബാലാമണി, പി.ജി. നിരീഷ്കുമാർ, സുദർശനകുമാർ, കെ.ഒ. നാരായണൻ, കെ.കെ. വെങ്കിട്ടരാമൻ, എം. പ്രശാന്ത്ബാബു എന്നിവർ സംസാരിച്ചു. പി.കെ. അനുജിത് സ്വാഗതവും കെ. ശശികുമാർ നന്ദിയും പറഞ്ഞു. പ്രവർത്തകസംഗമം കോഴിക്കോട്: കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂനിയൻ കോഴിക്കോട് യൂനിറ്റി​െൻറ 50ാം വാർഷികത്തോടനുബന്ധിച്ച് യൂനിയ​െൻറ മുൻകാല പ്രവർത്തകരുമായി ഒത്തുചേരൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് വി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പി.എം.വി. പണിക്കർ, കെ. വിജയരാഘവൻ, എം. ശങ്കരൻകുട്ടി, പി. ചന്ദ്രശേഖരൻ, എൻ.പി. മുസ്തഫ, കെ. ശിവദാസ്, ടി. ബൈജു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.