പാവയിൽ ഫെസ്​റ്റിന് കൊടിയിറങ്ങി: വാട്ടർ സ്പോർട്സ് അക്കാദമിക്കും പുഴസംരക്ഷണ പ്രവർത്തനങ്ങൾക്കും പദ്ധതികൾ തയാറാക്കും

തലക്കുളത്തൂർ: പാവയിൽ കേന്ദ്രമാക്കി വാട്ടർ സ്പോർട്സ് അക്കാദമി യാഥാർഥ്യമാക്കുമെന്നും പുഴ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് പദ്ധതികൾ തയാറാക്കുമെന്നും പാവയിൽ ഫെസ്റ്റി​െൻറ സമാപന സമ്മേളനത്തിൽ പ്രഖ്യാപനം. ഇതിന് പിന്തുണയുമായി സ്പോർട്സ് കൗൺസിലും സംഗീത നാടക അക്കാദമിയും ലളിതകല അക്കാദമിയും. പോയ തലമുറ ഏൽപിച്ചുതന്ന പുഴയും കാടും താഴ്വരകളും മലയും സംരക്ഷിച്ച് ഒരു കേടും വരുത്താതെ അടുത്ത തലമുറക്ക് ഏൽപിച്ചു കൊടുക്കുമെന്ന് പരിസ്ഥിതി സൗഹൃദ ടൂറിസം മേളയായ രണ്ടാമത് പാവയിൽ ഫെസ്റ്റി​െൻറ സമാപന സമ്മേളനം പ്രതിജ്ഞ ചെയ്തു. പുഴകൾ സംരക്ഷിക്കുമെന്ന ബാനറുയർത്തി ഫെസ്റ്റ് ഭാരവാഹികൾ നടത്തിയ പ്രതിജ്ഞയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സമാപന സമ്മേളനം എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സബിത നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. സംഗീത നാടക അക്കാദമി അഡ്മിനിസ്ട്രേറ്റർ മധുകുമാർ, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രേമൻ, ഫെസ്റ്റ് സ്വാഗത സംഘം ചെയർമാൻ സി.എം. ശശിധരൻ, കെ. സഹദേവൻ, കെ. സുനിൽകുമാർ, അനിൽ കോരാമ്പ്ര, എ. ഉദയൻ എന്നിവർ സംസാരിച്ചു. സ്വീകരണ കമ്മിറ്റി ചെയർമാൻ പി. പ്രദീപ് കുമാർ സ്വാഗതവും ജനറൽ കൺവീനർ രാജു ടി. പാവയിൽ നന്ദിയും പറഞ്ഞു. photo: atholi 33 പാവയിൽ ഫെസ്റ്റി​െൻറ സമാപന സമ്മേളനം മുൻ മന്ത്രി എം.കെ. മുനീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.