റിഥം ഓഫ് സോൾ പ്രകാശനം ചെയ്തു

വാണിമേൽ: മാപ്പിളകല അക്കാദമി വനിത വിങ് ജില്ല സെക്രട്ടറിയും അധ്യാപികയുമായ എം.പി. റഹ്മത്ത് രചിച്ച റിഥം ഓഫ് സോൾ എന്ന ഇംഗ്ലീഷ് കവിത സമാഹാരം ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ പ്രകാശനം ചെയ്തു. കവി പി.എ. നൗഷാദ് ഏറ്റുവാങ്ങി. അക്കാദമി ജില്ല പ്രസിഡൻറ് എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ മൂസ എരഞ്ഞോളി, പിന്നണി ഗായിക അനുനന്ദ, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. സാബിറ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സി.എച്ച്. പ്രദീപ് കുമാർ, എൻ.കെ. മൂസ, പി.കെ. ഗീത തുടങ്ങിയവർ സംസാരിച്ചു. യാത്രയയപ്പും അനുമോദനവും വാണിമേൽ: എം.യു.പി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ ഹെഡ്മാസ്റ്റർ എം. അശോകൻ, കെ. സുരേഷ് ബാബു, എൻ.പി. ഗോപാലൻ, ടി. കുഞ്ഞിസൂപ്പി എന്നിവർക്ക് സറ്റാഫ് കൗൺസിലി​െൻറയും പി.ടി.എയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. ഉപഹാരം വാർഡ് മെംബർ എം.കെ. മജീദ്, വി.എം. അബ്ദുൽ വഹാബ് എന്നിവർ നേതൃത്വം നൽകി. ഈ അധ്യയന വർഷം ജില്ല ഉപജില്ല തലങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ഇതോടനുബന്ധിച്ച് നടന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. മജീദ്, വി.എം. അബ്ദുൽ വഹാബ്, സി.വി. അഷ്റഫ്, ടി.എൻ. വിനോദൻ, ടി.പി. സറീന, വി.എൻ. ശ്രീജ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കരുണാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.