വിവാഹസമ്മാനം കാരുണ്യപ്രവർത്തനത്തിന്​ നൽകി ദമ്പതികൾ

കുന്ദമംഗലം: ബന്ധു നൽകിയ സമ്മാനം വിവാഹവേദിയിൽതന്നെ പാവപ്പെട്ടവ​െൻറ വീട് നിർമാണ ഫണ്ടിലേക്ക് നൽകി നവദമ്പതികൾ മാതൃകയായി. മുറിയനാൽ കഴുത്തൊടുക്കിൽ വേലായുധ​െൻറയും സുലോചനയുടെയും മകൻ ജിനേഷും നവവധു മൂത്താലം അമിതയുമാണ് കാരുണ്യപ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയായത്. സി.പി.എം മുറിയനാൽ ബ്രാഞ്ച് നടപ്പാക്കുന്ന, പ്രദേശത്തെ പാവപ്പെട്ട കുടുംബത്തിനുള്ള 'സ്വപ്ന വീട്' നിർമാണ ഫണ്ടിലേക്കാണ് ഇവർ സ്വർണാഭരണം നൽകിയത്. പദ്ധതി കൺവീനർ ടി.പി. നിധീഷ് ആഭരണം ഏറ്റുവാങ്ങി. ചെയർമാൻ ജനാർദൻ, പഞ്ചായത്ത് മെംബർ എം.പി. ശിവാനന്ദൻ, മധുസൂദനൻ, ബാലൻ, രാജു എന്നിവരും ബന്ധുക്കളും വധൂവരന്മാരെ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.