ഗുരുവായൂരപ്പൻ കോളജിൽ തൊഴിൽ മേള വ്യാഴാഴ്​ച

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജും ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ മോര്‍ഗന്‍ ഇരീസും സംയുക്തമായി വ്യാഴാഴ്ച തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കോളജില്‍ രാവിലെ 8.30 മുതല്‍ 3.30വരെ നടക്കുന്ന തൊഴില്‍ മേളയില്‍ സൈബര്‍ പാര്‍ക്ക്, കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഹോട്ടല്‍, ബാങ്ക്, ആശുപത്രികള്‍, ജ്വല്ലറികള്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്തതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 6000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടാം ക്ലാസ് മുതല്‍ പി.ജി വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ അഞ്ചുസെറ്റ് ബയോഡാറ്റ സഹിതം സമീപിക്കണം. ഫോൺ: 7510281333. വാർത്തസമ്മേളനത്തിൽ ബിജു എം. രാജ്, ബിനോയ് എം. രാജ്, കെ.ജി. എൽദോസ് എന്നിവർ സംബന്ധിച്ചു. ലോക ഹോമിയോപ്പതി ദിനാചരണം കോഴിക്കോട്: ലോക ഹോമിയോപ്പതി ദിനാചരണത്തി​െൻറ ഭാഗമായി ഗവ. ഹോമിയോ മെഡിക്കല്‍ കോളജി​െൻറ നേതൃത്വത്തില്‍ 'താലോലം 18' എന്ന പേരില്‍ വന്ധ്യത നിവാരണ ക്ലിനിക് മൂന്നാം വാര്‍ഷികാചരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ഹോമിയോപ്പതി വന്ധ്യതചികിത്സയിലൂടെ കുട്ടികളുണ്ടായ ദമ്പതികളെ ആദരിക്കും. 'ഹോമിയോപ്പതിയിലെ അടിസ്ഥാന ഗവേഷണസാധ്യതകള്‍' എന്ന വിഷയത്തില്‍ സെമിനാറും നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം പ്രഫസര്‍ ഡോ. ഗീത ജോസ്, ഡോ. എം.സി. സനല്‍ കുമാര്‍, ഡോ. ടി.ആര്‍. ബീന ദാസ്, അര്‍വിന്‍ ജഗദീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.