പ്ലാസ്​റ്റിക്​ സംസ്​കരണം: കുരുവട്ടൂരിൽ ജനങ്ങൾ ആശങ്കയിൽ

കുരുവട്ടൂർ: കുമ്മങ്ങോട്ടുതാഴത്ത് കോമട്ടുകുന്നിൽ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം തുടങ്ങുന്നതിൽ ജനങ്ങൾ ആശങ്കയിൽ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എട്ടു പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശേഖരിച്ച് കഷണങ്ങളാക്കുന്ന ഷെഡിങ് യൂനിറ്റായ സൂപ്പർ എം.ആർ.എഫ് കേന്ദ്രമാണ് ഇവിടെ ആരംഭിക്കാൻ പോകുന്നത്. 30 ലക്ഷം ചെലവഴിച്ച് നിർമിക്കുന്ന പ്ലാൻറിൽനിന്ന് ടാറിങ്ങിന് ഉപയോഗിക്കാവുന്ന വിധം പ്ലാസ്റ്റിക് രൂപപ്പെടുത്തിയെടുക്കുന്ന നിർമാണമാണ് ആരംഭിക്കുന്നതെന്നതിനാലാണ് ജനങ്ങൾ ആശങ്കയിലായിരിക്കുന്നത്. രൂപാന്തരം വരുത്തിയശേഷം പ്രാദേശിക ആവശ്യങ്ങൾക്ക് നൽകിയശേഷം ശേഷിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് നൽകുെമന്നാണ് അധികൃതർ പറയുന്നത്. ഒാരോ പഞ്ചായത്തിലും മിനി സൂപ്പർ എം.ആർ.എഫ് ആരംഭിക്കാൻ പോകുകയാണെന്നും പദ്ധതി ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നമോ പാരിസ്ഥിതിക പ്രശ്നമോ ഉണ്ടാക്കില്ലെന്നുമാണ് അധികൃതരുടെ ഭാഷ്യം. ആരംഭിക്കാനിരിക്കുന്ന കേന്ദ്രം റീസൈക്ലിങ് യൂനിറ്റല്ലെന്നും പ്ലാസ്റ്റിക് കട്ടിങ് മാത്രമേ ഉണ്ടായിരിക്കുള്ളൂവെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് പറയുന്നത്. പദ്ധതിക്കെതിരെ ജനങ്ങൾ സംഘടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് തിങ്കളാഴ്ച രാത്രിയിലും ബോധവത്കരണം നടത്തുകയാണ്. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ, ബി.ഡി.ഒ പി.കെ. ജയപ്രകാശ്, ബ്ലോക്ക് അംഗം സി.ടി. ബിനോയ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. കൃഷ്ണദാസ്, വാർഡ് അംഗം നിഷിജ നങ്ങോറ എന്നിവർ പ്രദേശവാസികളുമായി ചർച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.