മലപ്പുറം സംഘർഷം: പയ്യോളിയിൽ ദേശീയപാത കർമസമിതി പ്രകടനം

പയ്യോളി: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം വലിയപറമ്പിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ദേശീയപാത കർമസമിതി നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നീ സംഘടനകൾ പ്രകടനത്തെ പിന്തുണച്ചു. സലാം ഫർഹത്, അഡ്വ. പി. കുഞ്ഞമ്മദ്, ഫസൽ അയനിക്കാട്, ഷറഫുദ്ദീൻ, രവി അമ്പാടി, പി.വി. കുഞ്ഞബ്ദുല്ല, കെ. ഹസ്സൻകുട്ടി, പി.കെ. അബ്ദുല്ല, എം. റഫീഖ് എന്നിവർ നേതൃത്വം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ ദേശീയപാത കർമസമിതി ജില്ല കൺവീനർ സി.വി. ബാലഗോപാൽ, താലൂക്ക് സമിതി കൺവീനർ കെ.പി.എ വഹാബ്, വെൽഫെയർ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി ടി.എ. ജുനൈദ്, എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം കബീർ തിക്കോടി, ടി. ഖാലിദ് എന്നിവർ സംസാരിച്ചു. ബേക്കറി വർക്കേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കൊയിലാണ്ടി: കേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സി.വി. ആനന്ദൻ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. പീടികത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ എം. ബീന, അസി. ലേബർ ഓഫിസർ പി. ദാസൻ, സംസ്ഥാന ജന. സെക്രട്ടറി എൻ.ജി. മനുക്കുട്ടൻ, ദീപേഷ് കണ്ണൂർ, സുരേഷ് ബാബു, എം.കെ. മിഥുൻ, ടി.പി. ഇസ്മയിൽ, മനേഷ്, രാജേഷ്, അനിൽ കാനപ്പുറം, ഷെജീർ, റിയാസ് എന്നിവർ സംസാരിച്ചു. വി.വി. ലിജീഷ് സ്വാഗതവും സാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.