ചെങ്ങോടുമല ഖനനം: നിയമസഭ പരിസ്ഥിതി സമിതിക്ക് പരാതി നൽകി

നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ വാങ്ങിക്കൂട്ടിയ നൂറോളം ഏക്കർ ഭൂമിയിൽനിന്ന് വൻ സന്നാഹത്തോടെ പാറ ഖനനം നടത്താനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ട് നിയമസഭ പരിസ്ഥിതി സമിതി മുമ്പാകെ പരാതി. ചെങ്ങോടുമല പരിസ്ഥിതി ദുർബല പ്രദേശമാണെന്നും അവിടെ നടക്കുന്ന ഏതൊരു ഖനനവും സ്വാഭാവിക പ്രകൃതി സന്തുലനാവസ്ഥയെ ബാധിക്കുമെന്നും, ഖനനംമൂലം പ്രദേശത്തെ ജലസ്രോതസ്സുകൾ ഇല്ലാതാകുന്ന അവസ്ഥയാണെന്നും പരാതിയിൽ പറയുന്നു. ഖനനത്തിന് അനുമതി നൽകുന്നതിന് മുമ്പ് വിശദവും ശാസ്ത്രീയവുമായ പരിസ്ഥിതി ആഘാത പഠനപത്രിക തയാറാക്കണമെന്ന് അസി. കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഖനന നീക്കം നടക്കുന്നതെന്നും നിയമസഭ പരിസ്ഥിതിസമിതി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും ആവശ്യപ്പെട്ടാണ് പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് ചെയർമാൻ പി.ബി. അജിത്ത്, നിയമസഭ പരിസ്ഥിതി സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ, സമിതി അംഗങ്ങൾ എന്നിവർക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.