കാൻസർ അതിജീവിച്ചവർക്ക്​ പ്രത്യുൽപാദനം സാധ്യമാകുന്നു

കൊച്ചി: കാൻസർ അതിജീവിച്ചവർക്ക് പ്രതീക്ഷ നൽകുന്ന 'പ്രത്യുൽപാദന സംരക്ഷണം' എന്ന ആശയത്തിന് കേരളത്തിലും പ്രചാരമേറിവരുന്നു. ഈയൊരു ആശയം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടി ഇന്ത്യൻ ഫെർട്ടിലിറ്റി സൊസൈറ്റിയുടെ 'ഫെർട്ടിലിറ്റി പ്രിസർേവഷൻ നാവിഗേറ്റർ' എന്ന സമ്മേളനം കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽെവച്ച് ഞായറാഴ്ച നടന്നു. ഇതി​െൻറ ഔപചാരികമായ ഉദ്ഘാടനം െഎ.എഫ്.എസ് ദേശീയ പ്രസിഡൻറ് ഡോ. ഗൗരി ദേവി നിർവഹിച്ചു. കാൻസർ ചികിത്സക്കുപയോഗിക്കുന്ന റേഡിയേഷനും കീമോതെറപ്പിയുമെല്ലാം ഒരു വ്യക്തിയുടെ പ്രത്യുൽപാദന ശേഷി കുറക്കുന്നു. പുരുഷന്മാരിൽ ബീജോൽപാദനവും സ്ത്രീകളിൽ അണ്ഡോൽപാദനവും ബാധിക്കപ്പെടും എന്നതിനാൽ, ചികിത്സ ആരംഭിക്കുന്നതിനുമുേമ്പ ബീജവും അണ്ഡവും ശീതീകരിച്ചുവെക്കുന്നതാണ് 'പ്രത്യുൽപാദന സംരക്ഷണം' എന്ന ആശയം. കാൻസർ ചികിത്സ പൂർത്തിയായതിനു ശേഷം, ശീതീകരിച്ചുെവച്ച അണ്ഡവും ബീജവും ഉപയോഗിച്ച്, സ്വന്തമായ കുഞ്ഞ് എന്ന സ്വപ്നം യാഥാർഥ്യമാവുന്നു. െഎ.എഫ്.എസ് ദേശീയ സെക്രട്ടറി ഡോ. പങ്കജ് തൽവാർ, വൈസ് പ്രസിഡൻറ് ഡോ. കെ.ഡി. നയ്യാർ, കേരള ചാപ്റ്റർ സെക്രട്ടറി ഡോ. കുഞ്ഞുമൊയ്തീൻ, ജോയിൻറ് സെക്രട്ടറി ഡോ. വേണുഗോപാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. cap ഇന്ത്യൻ ഫെർട്ടിലിറ്റി സൊസൈറ്റിയുടെ 'ഫെർട്ടിലിറ്റി പ്രിസർേവഷൻ നാവിഗേറ്റർ' സമ്മേളനം കൊച്ചിയിൽ െഎ.എഫ്.എസ് ദേശീയ പ്രസിഡൻറ് ഡോ. ഗൗരി ദേവി ഉദ്ഘാടനം ചെയ്യുന്നു. െഎ.എഫ്.എസ് ദേശീയ സെക്രട്ടറി േഡാ. പങ്കജ് തൽവാർ, വൈസ് പ്രസിഡൻറ് േഡാ. കെ.ഡി. നയ്യാർ, കേരള ചാപ്റ്റർ സെക്രട്ടറി േഡാ. കുഞ്ഞുമൊയ്തീൻ, ജോയൻറ് സെക്രട്ടറി ഡോ. വേണുഗോപാൽ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.