കെ.എസ്​.എസ്​.പി.യു സമ്മേളനം ആരംഭിച്ചു

വടകര: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ജില്ല സമ്മേളനം വടകരക്കടുത്ത് മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. രാവിലെ ലോകനാർകാവ് ക്ഷേത്രപരിസരത്തുനിന്നാരംഭിച്ച പ്രകടനം സമ്മേളനനഗരിയിലെത്തിയതോടെ നടന്ന അവതരണഗാനത്തോടെ സമ്മേളനത്തിന് തുടക്കമായി. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി, ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ടി.വി. ബാലകൃഷ്ണൻ നമ്പ്യാർ, പ്രിൻസിപ്പൽ പി.കെ. കൃഷ്ണദാസ്, വി.കെ. കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. വനിത സമ്മേളനം പ്രഫ. കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഇ.എ. ശീലാവതി അധ്യക്ഷത വഹിച്ചു. വി.കെ. പ്രസന്ന, ടി.വി. ഗിരിജ, കെ. കമലാക്ഷി എന്നിവർ സംസാരിച്ചു. സുഹൃദ് സമ്മേളനം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സി. അപ്പുക്കുട്ടി, വി.പി. കുഞ്ഞികൃഷ്ണൻ, ഇ. നാരായണൻ നായർ, എ.ടി. ശ്രീധരൻ, കുഞ്ഞമ്മദ്, എം. ബാലകൃഷ്ണൻ, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.