റോഡ് പ്രവൃത്തി ഉദ്ഘാടനം നാട്ടുകാർ ഉത്സവമാക്കി

കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഗതാഗത യോഗ്യമല്ലാത്ത രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഒരുമിച്ചു നടത്തിയത് നാട്ടുകാർ ഉത്സവമാക്കി. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപവീതം അനുവദിച്ച കുളങ്ങരത്ത്-നടുവിലക്കണ്ടി ലക്ഷംവീട് റോഡ്, കുന്നുമ്മൽ ക്ഷേത്രം- കോർമ്മാകണ്ടിതാഴ റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. ബാൻഡ് വാദ്യമേളങ്ങളോടെ എം.എൽ.എക്കൊപ്പം നാട്ടുകാരും, ജനപ്രതിനിധികളും ഘോഷയാത്രയായി എത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുളങ്ങരത്ത് ചേർന്ന ഉദ്ഘാടന യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, ബീന എലീയാറ, പ്രമോദ് കക്കട്ടിൽ, കെ.പി. കുഞ്ഞിരാമൻ, വനജ ഒതയോത്ത്, പി. അമ്മത്, വി.വി. പ്രഭാകരൻ, എം.എം. രാധാകൃഷ്ണൻ, എ.വി. നാസറുദ്ദീൻ, വി. രാജൻ, രവി കോർമാകണ്ടി, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.വി. അഷ്റഫ് സ്വാഗതവും പി.സി. അന്ത്രു ഹാജി നന്ദിയും പറഞ്ഞു. മാറ്റിവെച്ചു വടകര: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ച സംയുക്ത കൗൺസിൽ, ജില്ല കൗൺസിൽ െതരഞ്ഞെടുപ്പ് എന്നീ പരിപാടികൾ തിങ്കളാഴ്ച പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.