എം.എസ്.എം മോറല്‍ സ്കൂള്‍

പൂനൂര്‍: മുബാറക് അറബിക് കോളജ് കാമ്പസില്‍ എം.എസ്.എമ്മി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ദശദിന മോറൽ സ്കൂൾ ഏപ്രില്‍ ഒമ്പത് മുതല്‍ 16 വരെ നടക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 904 830 5504. വിവാഹം നന്തിബസാർ: കടലൂരിലെ പുനത്തിൽ കരീമി​െൻറ മകൾ ഹസീനയും, ഹിൽബസാർ മോയിലൂർകുന്ന് ബീരാൻകോയയുടെ മകൻ കെ. ഷഫീറും വിവാഹിതരായി. നന്തിബസാർ: നാമ്പോല​െൻറവിട ക്ഷേത്രത്തിനടുത്ത് ചൈതന്യയിൽ പി.പി. നാരായണ​െൻറ മകൻ ആനന്ദ് സി. നാരായണനും, പാലുർ കാര്യത്ത് സതീശ​െൻറ മകൾ ആകർഷയും വിവാഹിതരായി. ആയുർവേദ മെഡിക്കൽ ക്യാമ്പ് പേരാമ്പ്ര: അംഹാസ് ചാലിക്കരയുടെയും സീനിയർ സിറ്റിസൺസ്‌ ഫോറം ചാലിക്കര യൂനിറ്റി​െൻറയും സംയുക്താഭിമുഖ്യത്തിൽ ചാലിക്കര സലഫി സ​െൻററിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. അംഹാസ് പ്രസിഡൻറ് എസ്.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സോമൻ, കവിത എന്നിവർ ക്ലാസുകൾ നയിച്ചു. സി. അമ്മദ്കുട്ടി ഹാജി, മോഹനൻ വന്നാപ്പാടി, പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കുഞ്ഞിരാമുണ്ണി നായർ സ്വാഗതവും അംഹാസ് സെക്രട്ടറി കെ. രാജീവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.