ത്വലബ മുക്കം ഏരിയ സമ്മേളനം സമാപിച്ചു

നരിക്കുനി: ത്വലബ മുക്കം ഏരിയ രണ്ടു ദിനങ്ങളിലായി കുട്ടമ്പൂർ ദാറുൽ ഹിദായയിൽ സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു. 20ഓളം സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ എസ്.കെ.എസ്.എസ്.എഫ് താമരശ്ശേരി മേഖല പ്രസിഡൻറ് ഹാരിസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പി.പി. കുഞ്ഞാലൻകുട്ടി ഫൈസി, ആസിഫ് വാഫി, ജഅ്ഫർ ദാരിമി, നിഷാദ്, കെ.പി. ഇബ്രാഹിം ഫൈസി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് മുസ്ലിയാർ, എൻ.കെ.പി. ബശീർ, എ. അബ്ദുൽ ഖാദർ ഹാജി, അനീസ്, ഫസൽ തങ്ങൾ, ഫാസിൽ, യു.പി. അബൂബക്കർ, ഷഹീർ, അഹമ്മദ് ശരീഫ്, ബിലാൽ, ഷഫീഖ്, ഷാബിൻ തുടങ്ങിയവർ സംസാരിച്ചു. ഇർഷാദ് സ്വാഗതവും ആദിൽ മുബാറക് നന്ദിയും പറഞ്ഞു. റോഡ് ഉദ്ഘാടനം നരിക്കുനി: കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നവീകരിച്ച പുല്ലാളൂർ എടമുണ്ടതാഴം-കണ്ണങ്കര റോഡ് കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എ.സി. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.കെ. കൃഷ്ണദാസ് മുഖ്യാതിഥിയായി. സി. അബ്ദുൽ ഖാദർ, ബിനോഷ് കുമാർ, സൂരജ്, വി. പി. അബ്ദുൽ ഹകീം, പി.സി. സുന്ദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.