ഡൽഹിയിൽ വിമാനമിറങ്ങിയ യുവാവിനെപ്പറ്റി വിവരമില്ല

നന്തിബസാർ: ഗൾഫിൽനിന്ന് ഡൽഹിയിൽ വിമാനമിറങ്ങിയ യുവാവിനെപ്പറ്റി പിന്നീട് ഒരു വിവരവുമില്ല. തിക്കോടി കോടിക്കൽ ഫാത്തിമ മൻസിൽ പുതുക്കുടി അബ്‌ദുവി​െൻറ മകൻ അഫ്‍ഷാർ പുതുക്കുടിയെയാണ് (37) ഡൽഹിയിൽ വിമാനമിറങ്ങിയതിനുശേഷം കാണാതായത്. മാർച്ച് 30ന് ബഹ്‌റൈനിൽനിന്ന് ദുൈബ വഴി എമിറേറ്റ്സ് െഫ്ലെറ്റിന് ഡൽഹിലേക്ക് വന്നതായിരുന്നു. ഡൽഹിയിലിറങ്ങിയശേഷം വീട്ടിലേക്ക്‌ ഫോൺ ചെയ്തിരുന്നു. പിന്നീട്‌ ഫോൺ സ്വിച്ച് ഓഫായതായി പിതാവ് അബ്ദു പറഞ്ഞു. ബഹ്റൈനിലെ അദ്‌ലിയയിൽ കച്ചവടക്കാരനായിരുന്നു അഫ്‌ഷാർ. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. 8789871718, 9645628645.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.