നിരോധിത പുകയില ഉൽപന്ന വിൽപന: മൂന്നു സി.ഐ.ടി.യുകാർക്ക് സസ്പെൻഷൻ

കൊയിലാണ്ടി: നഗരസഭ പുതിയ ബസ്സ്റ്റാൻഡിലെ പെട്ടിക്കടയിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഭവത്തിൽ മൂന്നു സി.ഐ.ടി.യു പ്രവർത്തകർക്ക് സസ്പെൻഷൻ. എം. മുഹമ്മദലി, അഷറഫ്, അബ്ദുറഹ്മാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി.ഐ.ടി.യുവി​െൻറ പ്രഖ്യാപിതനയത്തിനും നിലപാടിനും വിരുദ്ധമായി പ്രവർത്തിച്ചതി​െൻറ പേരിൽ ഒരുവർഷത്തേക്ക് പ്രാഥമികാംഗത്വത്തിൽനിന്ന് ഇവരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി വഴിയോര കച്ചവടത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) വാർത്തക്കുറിപ്പിൽ അറിയിച്ചു. യോഗത്തിൽ ടി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യു.കെ. പവിത്രൻ സ്വാഗതം പറഞ്ഞു. മേപ്പാടകത്ത് മുഹമ്മദലിയുടെ പെട്ടിക്കടയിൽനിന്നാണ് വെള്ളിയാഴ്ച വിപണിയിൽ 75000 രൂപ വിലവരുന്ന 1500 പാക്ക് പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ പരപ്പിൽ വളപ്പിൽ അഷറഫ്, പരപ്പിൽ വളപ്പിൽ അബ്ദുറഹ്മാൻ എന്നിവരുടെ പേരിൽ കേസെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.