ടി. ശിവദാസനെ അനുസ്​മരിച്ചു

കോഴിക്കോട്: അധ്യാപകനും കവിയും പുരോഗമനപ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന ടി. ശിവദാസൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കാലിക്കറ്റ് ബുക്ക് ക്ലബി​െൻറ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. പി.പി. ശ്രീധരനുണ്ണി, പ്രഫ. ജോബ് കാട്ടൂർ, െഎസക് ഇൗപ്പൻ, പി.എം. നാരായണൻ, വിൽസൻ സാമുവൽ, ഡോ. യു. ഹേമന്ദ്കുമാർ, കെ.ജി. രഘുനാഥ്, പി.എ.ജി. അജയൻ, ഭാസി മലാപ്പറമ്പ്, കോയമുഹമ്മദ്, ഡോ. എൻ.എം. സണ്ണി, എം.വി.എം. ഷിയാസ്, എം. സുബ്രഹ്മണ്യൻ, പി.എൽ. ശ്രീധരൻ, സി.വി. സുധീന്ദ്രൻ, ടി.പി. മമ്മു, എ.വി. ആലിക്കോയ എന്നിവർ സംസാരിച്ചു. 'ബേബി ബസാർ, മിഠായിത്തെരുവ് മേഖലയിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണം' കോഴിക്കോട്: നഗരത്തിലെ ഹൃദയഭാഗത്തുള്ള ബേബി ബസാർ, എം.പി റോഡ്, മിഠായിത്തെരുവ് മേഖലയിൽ രാത്രികാല പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന് ഇൗ മേഖലയിലെ വ്യാപാര സംഘടനകളുടെയും കെട്ടിട ഉടമകളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ഡിസ്ട്രിക്ട് മർച്ചൻറ്സ് അസോസിയേഷൻ ഒാഫിസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.സി. മനോജ്, എം.എൻ. ഉല്ലാസൻ, സി.വി. ഗീവർ, കെ. അബ്ദുൽ ഗഫൂർ, കെ.കെ. ഹാഷിം, കെ. സലീം, പി. ഹാഷിം, കെ. ഹമീദ് എന്നിവർ സംസാരിച്ചു. ജില്ല മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി പോൾ പി. സ്വാഗതവും സ്മോൾ സ്കെയിൽ ബിൽഡിങ് ഒാണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. മെഹബൂബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.