നീന ബാലൻ പുരസ്കാരം പി. ഡേവിഡിന് സമർപ്പിച്ചു

കോഴിക്കോട്: പ്രമുഖ ഫോേട്ടാഗ്രാഫർ നീന ബാല​െൻറ സ്മരണ നിലനിർത്തനായി ഏർപ്പെടുത്തിയ നീന ബാലൻ പുരസ്കാരം സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ പി. ഡേവിഡിന് (ചെന്നൈ) ജില്ല കലക്ടർ യു.വി. ജോസ് സമർപ്പിച്ചു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രശസ്തിപത്ര സമർപ്പണം യു.കെ. കുമാരൻ നിർവഹിച്ചു. പി.ജെ. ജോഷ്വാ അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ഭാസി മലാപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. അനേഷ് കുമാർ, എം. അരവിന്ദൻ, ഡോ. കെ. മൊയ്തു, കെ.പി കുഞ്ഞിമൂസ, പി. മുസ്തഫ, ജോഷി ആൻറണി, പുത്തൂർ മഠം ചന്ദ്രൻ എന്നിവർ സംസാരിച്ചു. എം. രാജൻ സ്വാഗതവും പടിയേരി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.