സിജി അവധിക്കാല ഇംഗ്ലീഷ്​ ക്യാമ്പ്​

കോഴിക്കോട്: എൽ.പി, യു.പി വിദ്യാർഥികൾക്കായി സിജി വേനലവധിക്കാലത്ത് ഇംഗ്ലീഷ് ക്യാമ്പ് ഒരുക്കുന്നു. സിജി ചേവായൂർ കാമ്പസിൽ ഏപ്രിൽ 12 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണ്യം ഉയർത്തുന്നതിനും അവതരണൈശലി മികച്ചതാക്കുന്നതിനുമായി വിദഗ്ധ പരിശീലകരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകും. എവരിഡേ സ്പോക്കൺ ഇംഗ്ലീഷ്, ഫ്ലുവൻസി ബിൽഡിങ് എക്സൈസ്, പബ്ലിക് സ്പീക്കിങ്, ആങ്കറിങ്, ബേസിക് റൈറ്റിങ് സ്കിൽസ്, ഗ്രാമർ ക്ലിനിക് മുതലായവ ഉൾപ്പെടുത്തിയ കോഴ്സിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ഫോൺ: 9447688809, 8086663008.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.