MT1 YATHRA യാ​ത്രയയപ്പ്​ സമ്മേളനം വി.സി ഉദ്​ഘാടനം ചെയ്​തു

ഫറോക്ക്: ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയക്ക് കോമേഴ്സ് പൂർവ വിദ്യാർഥികൾ നൽകിയ യാത്രയയപ്പ് സമ്മേളനം കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കോമേഴ്സ് പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് എൻ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, ഫോസ പ്രസിഡൻറ് കെ. കുഞ്ഞലവി, മുൻ പ്രിൻസിപ്പൽ പ്രഫ. കുട്ട്യാലിക്കുട്ടി, ഹുമയൂൺ കള്ളിയത്ത് എന്നിവർ സംസാരിച്ചു. പ്രഫ. ഇമ്പിച്ചിക്കോയ മറുപടി പ്രസംഗം നടത്തി. അസി. പ്രഫ. മുഹമ്മദ് നിഷാദ് സ്വാഗതവും ഫോസ മെംബർ ഷഹദ് മൊയ്തീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.