മോദിസർക്കാർ കർഷകരെ വഞ്ചിച്ചു ^പി.കെ. ബിജു

മോദിസർക്കാർ കർഷകരെ വഞ്ചിച്ചു -പി.കെ. ബിജു കക്കട്ടിൽ: ജനജീവിതം തകർക്കുകയും രാജ്യം പൊതുമേഖല കോർപറേറ്റുകൾക്ക് പണയപ്പെടുത്തുകയും ചെയ്ത മോദിസർക്കാർ കർഷക സമൂഹത്തെയും സധാരണക്കാരെയും വഞ്ചിച്ചതായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എം.പിയുമായ പി.കെ. ബിജു പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ കൊല്ലപ്പെട്ട കക്കട്ടിൽ അമ്പലക്കുളങ്ങരയിലെ കെ.പി. രവീന്ദ്രൻ രക്തസാക്ഷി ദിനാചരണത്തി​െൻറ ഭാഗമായ ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നുമ്മൽ ലോക്കൽ സെക്രട്ടറി കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. മോഹനൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.കെ. ലതിക, കെ.കെ. ദിനേശൻ, കെ. കൃഷ്ണൻ, ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, പി. നാണു, കെ.പി. ഷാജി എന്നിവർ സംസാരിച്ചു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.