കെ.ടി. കണാരൻ ചരമവാർഷികം

കക്കട്ടിൽ: പ്രമുഖ സി.പി.ഐ നേതാവും മുൻ നാദാപുരം എം.എൽ.എയുമായിരുന്ന കെ.ടി. കണാര​െൻറ പന്ത്രണ്ടാം ചരമവാർഷികം മൊകേരിയിൽ ആചരിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ യോഗം സി.പി.െഎ ജില്ല കമ്മിറ്റി അംഗം ടി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. സുരേഷ്ബാബു, പി. ഗവാസ്, കെ.പി. പവിത്രൻ, എം.പി. കുഞ്ഞിരാമൻ, ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. രാവിലെ മൊകേരി ഭൂപേശ് മന്ദിരത്തിൽ വി.വി. പ്രഭാകരൻ മാസ്റ്റർ പതാക ഉയർത്തി. പാട്ടകൃഷി ഉദ്ഘാടനം കക്കട്ടിൽ: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും മഹാത്മാഗാന്ധി തൊഴിലുറപ്പ് വിഭാഗവും നരിപ്പറ്റ പഞ്ചായത്തും സംയുക്തമായി 2017-2018 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പാട്ടകൃഷി പഞ്ചായത്തുതല ഉദ്ഘാടനം കണ്ടോത്തുകുനി വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി നിർവഹിച്ചു. വാർഡ് മെംബർ പാലോൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദലി, എ. പ്രസീദ്, പി. സൂപ്പി, രേണുക മേപ്പാട്ട്, കെ.എം. ഗീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.